Type Here to Get Search Results !

Bottom Ad

സി.പി.ഐ.(എം) ജില്ലാ സമ്മേളനം:സാംസ്‌കാരിക പ്രഭാഷണം 27 ന്

Image result for സച്ചിദാനന്ദന്‍കാസര്‍കോട് : (www.evisionnews.co)സി.പി.ഐ.(എം) 22-ാം പാര്‍ട്ടി കോൺ ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി സാംസ്‌കാരിക പ്രഭാഷണം സംഘടിപ്പിക്കും. ഈ മാസം 27 ന് വൈകുന്നേരേം 4 മണിക്ക് കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പൺ  ഓഡിറ്റോറിയത്തില്‍ ''ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന  വെല്ലുവിളികള്‍'' എന്ന  വിഷയത്തില്‍ കവിയും, സാഹിത്യചിന്തകനും, എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവുമായ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റംഗവും, സെമിനാര്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ.വി.പി.പി.മുസ്തഫ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍,സി.എച്ച്.കുഞ്ഞമ്പു, കെ.എ.മുഹമ്മദ് ഹനീഫ, പി.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad