അബുദാബി : (www.evisionnews.co_)കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്തിന് സ്വീകരണം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ച സ്വീകരണ പരിപാടി അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കിഴൂര്‍ അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടറി ടി. എച് ഹനീഫ സ്വാഗതം പ്രസംഗം നടത്തി.ജില്ലാ പ്രസിഡണ്ട് പി.കെ അഹ്മദ് ,ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട്,വൈസ് പ്രസിഡന്റുമാരായ റഹ്മാന്‍ പൊവ്വല്‍ ,അസീസ് പെര്‍മുദെ ,വിവിധ മണ്ഡലം നേതാക്കളായ ഹനീഫ പടിഞ്ഞാറേ മൂല, സെഡ്.എ മൊഗ്രാല്‍ ,സുല്‍ഫി ഷേണി , ഇസ്മായില്‍ ഉദിനൂര്‍ , ഷമീം ബേക്കല്‍,അഷ്റഫ് മൊവ്വല്‍, മജീദ് ചിത്താരി , അഷ്റഫ് പൊവ്വല്‍ ,പി കെ അഷ്റഫ്,ഉസ്മാന്‍ ബെള്ളിപ്പാടി ,മൊയ്ദു കിഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണ യോഗത്തിന് മന്‍സൂര്‍ മല്ലം മറുപടി പ്രസംഗം നടത്തി.

Post a Comment
0 Comments