ന്യൂഡല്‍ഹി: (www.evisionnews.co) മുസ്ലീം വിവാഹമോചനത്തിന് പ്രത്യേക നിയമം കൊണ്ടുവരും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് രൂപം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുസ്ലീംസ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗസമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ച ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. മുത്തലാഖ് തീര്‍ത്തും ;സ്ത്രീവിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നും കോടതി; അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, നിരോധനത്തിന് ശേഷവും മുത്തലാഖ് പ്രകാരം മുസ്ലീംസ്ത്രീകള്‍ നിര്‍ബന്ധിത വിവാഹമോചനത്തിന് വിധേയരാവുന്നതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. നിയമത്തില്‍ വകുപ്പുകളില്ലാത്തതിനാല്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ കേസെടുക്കാനാവുന്നില്ലെന്ന് പോലീസും നിലപാടെടുത്തു. മുസ്ലീം വിവാഹമോചനത്തിന് പ്രത്യേക നിയമം കൊണ്ടുവരുന്നതോടെ ഇതിനൊരു പരിഹാരമാവുമെന്നാണ് പ്രതീക്ഷ

Post a Comment
0 Comments