Type Here to Get Search Results !

Bottom Ad

യുഎഇയിലെ പ്രകൃതിവിരുദ്ധ പീഡനം: ഘാതകനു വധശിക്ഷ നടപ്പിലാക്കി


ദുബായ് ജോര്‍ദാനിയന്‍ ബാലന്‍ ഉബൈദ സെദ്ഖി(എട്ട്)യെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസ്സ അബ്ദുല്ല അബു അലി(49)യുടെ വധശിക്ഷ നടപ്പിലാക്കി. ഇന്ന് (വ്യാഴം) രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്.    

ഉബൈദയെ? ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയതായി  പ്രതി നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വസമ്മതത്താലെ തന്റെ കൂടെ കാറില്‍? പോന്നതാണെന്നുമായിരുന്നു പ്രതിയുടെ മൊഴി. താന്‍ മാനസിക രോഗിയാണെന്നും ചെയ്തു പോയതൊന്നും ഓര്‍മയില്ലെന്നും പ്രതി പിന്നീട് നടന്ന വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇതൊന്നും പരിഗണിച്ചില്ല. വധശിക്ഷയ്ക്ക് ആരും എതിരല്ലായിരുന്നുവെന്നും ഐകകണ്‌ഠ്യേനയുള്ള തീരുമാനമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉബൈദയുടെ രക്ഷിതാക്കള്‍ക്ക്  പ്രതി  21,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു.     

2016  മേയ് 20നായിരുന്നു  കേസിനാസ്പദമായ സംഭവം. അന്നു വൈകിട്ട് ആറിന് ഷാര്‍ജ വ്യവസായമേഖലയിലെ പിതാവിന്റെ ഗ്യാരേജിനടുത്ത് നിന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദുബായ് അല്‍ വര്‍ഖ ഏരിയയില്‍ നിന്ന് പിറ്റേന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് പ്രതി. മദ്യപിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്ക് മേല്‍ ചുമത്തിയിരുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad