Type Here to Get Search Results !

Bottom Ad

ദുബായില്‍ ടാക്സി കിട്ടാന്‍ വെറും നാലുമിനിറ്റ് മതി


ദുബായ്: (www.evisionnews,co) ദുബായില്‍ ടാക്സി ലഭിക്കാന്‍ പൊരിവെയിലത്ത് ദീര്‍ഘനേരം കാത്തുനില്‍ക്കുന്നതൊക്കെ ഇനി പഴങ്കഥ. യാത്രക്കൊരുങ്ങിയാല്‍ ടാക്സി ബുക്ക് ചെയ്യാം. വെറും നാലുമിനിറ്റിനുള്ളില്‍ ടാക്സിയെത്തും.

കരീം, ഉബര്‍ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ടാക്സിയുടെ ലഭ്യത വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പ് ബുക്ക്ചെയ്താല്‍ ശരാശരി 12 മിനിറ്റെങ്കിലും എടുക്കുമായിരുന്നു ടാക്സിയെത്താന്‍. പുതിയ പങ്കാളിത്തത്തോടെ ഈ സമയം നാല് മിനിറ്റാക്കി കുറയ്ക്കാന്‍ ആര്‍.ടി.എ.ക്ക് കഴിഞ്ഞു. ഇതുസംബന്ധിച്ച് വീഡിയോയും ആര്‍.ടി.എ.യുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ്ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad