Type Here to Get Search Results !

Bottom Ad

ദേശീയ വേദി "ക്ലീൻ മൊഗ്രാൽ" പരിപാടി സംഘടിപ്പിക്കും.

മൊഗ്രാൽ:(www.evisionnews.co)മൊഗ്രാൽ ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ ഇൻഡ്യ സ്‌പോർട്ടിന്റെ സഹകരണത്തോടെ "ക്ലീൻ മൊഗ്രാൽ" പരിപാടി സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയ വേദി യോഗം തീരുമാനിച്ചു. 2017 നവംബർ 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ നടക്കുന്ന പരിപാടി ദേശീയ വേദി സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ പ്രവർത്തകനുമായ എം.എ മൂസ ഉദ്‌ഘാടനം ചെയ്യും. ശുചിത്വം പാലിക്കൂ.. രോഗങ്ങൾ അകറ്റൂ.. എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്ലീൻ മൊഗ്രാലിലൂടെ മൊഗ്രാൽ പാലം മുതൽ പെർവാഡ്  വരെ ശുചീകരിക്കും. തുടർച്ചയായി മുന്നാം വർഷമാണ് ദേശീയ വേദി ക്ലീൻ മൊഗ്രാൽ സംഘടിപ്പിക്കുന്നത്‌.പരിപാടി വൻ വിജയമാക്കണമെന്ന് ദേശീയ വേദി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ്‌: ടി.കെ.അൻവർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം ടി.എം ഷുഹൈബ് ഉദ്‌ഘാടനം ചെയ്തു. ഷക്കീൽ അബ്ദുല്ല ,സിദ്ദീഖ്‌ റഹ്മാൻ , അബൂബക്കർ ലാന്റ്മാർക്ക്,‌ മുഹമ്മദ്കുഞ്ഞി മാസ്റ്റർ, ഹാരിസ് ബഗ്ദാദ്, പി വി അൻവർ, റിയാസ് മൊഗ്രാൽ, ഇസ്മയിൽ മൂസ, വിജയകുമാർ , എം എ ഹംസ,  എം.എസ്.മുഹമ്മദ് കുഞ്ഞി, ബി.കെ.മുനീർ, ഷരീഫ് ഗല്ലി പ്രസംഗിച്ചു. ജന.സെക്രട്ടറി: കെ.പി.മുഹമ്മദ് സ്വാഗതവും,ട്രഷറർ അബ്‌കോ മുഹമ്മദ്‌  നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad