Type Here to Get Search Results !

Bottom Ad

ഉദുമ പഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ അഴിമതി കാണിച്ചവരെ പുറത്താക്കാന്‍ സിപിഎം തയ്യാറാവണം; ബിജെപി

Image result for bijepiഉദുമ: (www.evisionnews.co)കഴിഞ്ഞ സിപിഎം ഭരണകാലത്ത് ഉദുമ പഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ അഴിമതി കാണിച്ചവരെ പുറത്താക്കാന്‍ സിപിഎം നേതൃത്വം തയ്യാറകണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബേക്കലിലെ ഭിന്നശേഷിക്കാരിയായ യുവതിക്ക് വീടിനും സ്ഥലത്തിനും അനുവദിച്ച സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയതില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്. സിഡിഎസ് ചെയര്‍പെഴ്സണും ബന്ധപ്പെട്ടവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
യുവതിക്ക് വീടിനും സ്ഥലത്തിനും അനുവദിച്ച സാമ്പത്തിക സഹായം വഴിവിട്ട രീതിയില്‍  ചിലവഴിച്ചു അഴിമതി നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി ശ്യാംപ്രസാദ് കാശി, നേതക്കാളായ വിവേക് പരിയാരം, നിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad