കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ റബീഅ് ക്യാമ്പയിന് തുടക്കമായി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. പ്രവാചകനോടുള്ള സ്‌നേഹത്താല്‍ ഒരു യഥാര്‍ത്ഥ വിശ്വാസി തിരുനബി ചര്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കലാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ശംസുല്‍ ഉലമാ ഇസ്്‌ലാമിക് സെന്റര്‍ കോളജ് പ്രന്‍സിപ്പല്‍ റാശിദ് ഫൈസി അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സുഹൈല്‍ ഫൈസി കമ്പാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഫി ഹാജി, ഹനീഫ് കമ്പാര്‍, എസ്.കെ മുഹമ്മദലി ഹാജി, മുനീര്‍ കമ്പാര്‍, ഗഫൂര്‍ കോട്ടക്കുന്ന്, റഫീഖ് ഹാജി കോട്ടക്കുന്ന്, മുസ്തഫ കമ്പാര്‍, ജലീല്‍ കോട്ടക്കുന്ന് സംബന്ധിച്ചു.

Post a Comment
0 Comments