Type Here to Get Search Results !

Bottom Ad

അനധികൃത കുഴല്‍ കിണര്‍ നിർമാണം;തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളിൽ നിന്നും രണ്ട് ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Image result for അനധികൃത കുഴല്‍ കിണര്‍ നിർമാണംകാസര്‍കോട്: (www.evisionnews.co)അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനെത്തിയ രണ്ട് ലോറികള്‍ കാസര്‍കോട് എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചു. കഴിഞ്ഞ ദിവസം തളങ്കര, നെല്ലിക്കുന്ന് പ്രദേശത്ത് നിന്നാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ലോറികള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കര്‍ണാടക, തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറികളാണ് പിടിച്ചത്. നഗരപരിധിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍, ജിയോളജി വകുപ്പ്, നഗരസഭ എന്നിവരുടെ അനുമതി വേണം. പലരും ഇത്തരത്തില്‍ അനുമതി വാങ്ങുന്നില്ലെന്ന് പൊലീസിനും ജിയോളജി വകുപ്പിനും വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad