ബെംഗളുരു : (www.evisionnews.co) നേതാക്കളുടെ വിഐപി സംസ്‌കാരത്തിനെതിരെ കടുത്ത വിമര്‍ശനമുയരവേ, വീണ്ടും വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞെന്നാണു ആരോപണം. ഈ വര്‍ഷം മേയിലും സിദ്ധരാമയ്യ ഇതുപോലെ വിവാദത്തില്‍പ്പെട്ടിരുന്നു.
മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലാണു സംഭവം. മുന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ വാഹനവ്യൂഹത്തിനു വേണ്ടി പൊലീസ് ആംബുലന്‍സുകള്‍ തടയരുതെന്നു സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. അതൊന്നും പൊലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് നാഗമംഗലയില്‍ ഒരു ഭാഗത്തെ ഗതാഗതം തടഞ്ഞിരുന്നു. ഈ സമയത്താണ് രോഗിയുമായി ആംബുലന്‍സ് എത്തിയത്. ആംബുലന്‍സിനെ കടത്തിവിടണമെന്നു മറ്റു വാഹനങ്ങളിലുള്ളവരും നാട്ടുകാരും ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി കൊടുത്തില്ല. തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി പുറത്തിറങ്ങി 300 മീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തുകയായിരുന്നു.
വിഐപി സംസ്‌കാരത്തിന്റെ പേരില്‍ മുന്‍പും സിദ്ധരാമയ്യ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015 ഓഗസ്റ്റ്, 2016 ജൂണ്‍, 2017 മേയ് മാസങ്ങളിലും ഇതുപോലെ സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി.

Post a Comment
0 Comments