ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യവും അന്നേ ദിവസം തീരുമാനിക്കുമെന്നും കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറന്റോ റിട്ട് ഹര്‍ജി നല്‍കിയത്.
തനിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ ഹര്‍ജി നല്‍കിയത്.
തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി.പി.ഐയുടെ നാല് മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതും ഇതിന് തെളിവാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
Post a Comment
0 Comments