Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബൈക്കിലെത്തിയ രണ്ടംഗ സംഘം അധ്യാപികയുടെ സ്വർണമാല തട്ടിപ്പറിച്ചു


കാഞ്ഞങ്ങാട്‌:(www.evisionnews.co)കാഞ്ഞങ്ങാട്ട് ബൈക്കിലെത്തിയ രണ്ടംഗ സംഘം അധ്യാപികയുടെ സ്വർണമാല തട്ടിപ്പറിച്ചു. .അക്രമികളും അധ്യാപികയും തമ്മിലുണ്ടായ പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗം തിരികെ കിട്ടി.കഴിഞ്ഞ ദിവസം വൈകുന്നേരം  ഉപ്പിലക്കൈയിലാണ്‌ സംഭവം. ഉപ്പിലക്കൈ, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക നീലേശ്വരം, പടിഞ്ഞാറ്റം കൊഴുവലിലെ അജിതാ ദേവി (50)യാണ്‌ അക്രമത്തിനു ഇരയായത്‌. സ്‌കൂള്‍ വിട്ട്‌ നടന്നു പോവുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ മുഖം മറച്ച്‌ ബൈക്കിലെത്തിയ സംഘം മാലപൊട്ടിക്കുകയായിരുന്നു. ബഹളം കേട്ട്‌ പരിസരവാസികള്‍ എത്തുമ്പോഴേയ്‌ക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad