Type Here to Get Search Results !

Bottom Ad

അഡൂരിൽ സംഘർഷാവസ്ഥ തുടരുന്നു; 35 സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തു


അഡൂര്‍:(www.evisionnews.co)അഡൂരില്‍ ബി ജെ പി- സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്  35 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പൊലീസ്‌ കേസെടുത്തു. അഡൂരിലെ ബി ജെ പി ഓഫീസ്‌ തകര്‍ത്ത സംഭവത്തില്‍ ബി ജെ പി പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി പ്രദീപ്‌ കുമാറിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ രതീഷ്‌, കിഷോര്‍, ആകാശ്‌, അഭിലാഷ്‌, ശ്രീനിധി തുടങ്ങി 35 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും ബി ജെ പി പ്രവര്‍ത്തകന്‍ രതീഷിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്ന പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ കിഷന്‍, സുധീഷ്‌ തുടങ്ങി പത്തു പേര്‍ക്കെതിരെയുമാണ്‌ കേസ്‌.
സംഘര്‍ഷാവസ്ഥ നിലവിലുള്ള ഈ സ്ഥലത്ത്‌ പൊലീസ്‌ സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്.  

Post a Comment

0 Comments

Top Post Ad

Below Post Ad