Type Here to Get Search Results !

Bottom Ad

'മോദിയുടെ നോട്ടുനിരോധന ഫലം': രാജ്യത്ത് ഒരുവര്‍ഷത്തിനിടെ അടച്ചു പൂട്ടിയത് രണ്ടരലക്ഷം കമ്പനികള്‍


കൊച്ചി (www.evisionnews.co): സാമ്പത്തിക അടിത്തറയിളക്കിയ മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം മൂലമുണ്ടായ പ്രതിസന്ധിമൂലം രാജ്യത്ത് ഒരു വര്‍ഷത്തിനിടെ പൂട്ടിയത് രണ്ടര ലക്ഷം സ്ഥാപനങ്ങള്‍. രാജ്യത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന പലരെയും നോട്ടു നിരോധനം പ്രത്യക്ഷമായി തന്നെ ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പൂട്ടിയ കമ്പനികള്‍ തങ്ങളുടെ രജിസ്ട്രേഷന്‍ പിന്‍വലിച്ചതായും കേന്ദ്ര ധനകാര്യ മന്ത്രാലയം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിനെ ഉദ്ധരിച്ച സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 നവംബര്‍ എട്ടുമുതല്‍ നവംബര്‍ അഞ്ചുവരെയുള്ള കണക്കുകള്‍ പ്രകാരമാണ് രാജ്യത്ത് 224000 കമ്പനികള്‍ പൂട്ടിയിരിക്കുന്നത്. കഴിഞ്ഞമാസം വരെ 204000 കമ്പനികളാണ് പൂട്ടിയിരുന്നത്. നവംബര്‍ അഞ്ചാകുമ്പോഴേക്കും 2.24 ലക്ഷമായി ഉയരുകയായിരുന്നു.

വന്‍തോതില്‍ കമ്പനികള്‍ അടച്ചുപൂട്ടിയതോടെ 60 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായും കണക്കുകള്‍ പറയുന്നു. രാജ്യത്തെ 56 ബാങ്കുകളിലായി 56,000 അക്കൗണ്ടുകളായി 1700 കോടിയുടെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. 35000 കമ്പനികളാണ് നിക്ഷേപം പൂര്‍ണമായി പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നതോടെ ഇവയുടെ ആസ്തി കടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നോട്ടുനിരോധനം വിഘാതമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെ ആദ്യനാല് മാസത്തെ കണക്കില്‍ 15 ലക്ഷം തൊഴിലവസരങ്ങളാണ് കുറഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad