Type Here to Get Search Results !

Bottom Ad

ജില്ലയിലെ ദേശീയപാത ഭൂമി ഏറ്റെടുക്കലിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം


കാസര്‍കോട് : (www.evisionnews.co) ദേശീയപാത വികസിപ്പിക്കുന്നതിന്  ഭൂമി  ഏറ്റെടുക്കുന്നതിന്റെ  വില നിര്‍ണ്ണയത്തിന്റെ  വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി കരുണാകരന്‍ എം പി കാസര്‍കോട്  ജില്ല വികസനസമിതി യോഗത്തില്‍   ആവശ്യപ്പെട്ടു. 
ദേശീയപാതയ്ക്ക് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക്  ന്യായമായ  വില കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നയം.  എന്നാല്‍ ചിലയിടങ്ങളില്‍  വില നിര്‍ണ്ണയിക്കുമ്പോള്‍ വളരെ കുറവു വന്നിട്ടുണ്ടോയെന്ന്  പരിശോധിക്കണമെന്നും  ഇതു സംബന്ധിച്ച്  റിപ്പോര്‍ട്ട്  നല്‍കണമെന്നും  എം പി പറഞ്ഞു.
2013 മുതല്‍  2017 വരെ  വിവിധ വര്‍ഷങ്ങളില്‍ ജില്ലയില്‍  പ്രകൃതിക്ഷോഭത്തില്‍  കാര്‍ഷിക വിളനാശം നേരിട്ട കര്‍ഷകര്‍ക്ക്    അപേക്ഷ നല്‍കിയിട്ടും നഷ്ടപരിഹാരം  ലഭ്യമാക്കാത്തതു സംബന്ധിച്ച്  വിശദ റിപോര്‍ട്ട്  നല്‍കണമെന്ന്  കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.  ജില്ലയില്‍ 2.63 കോടി  രൂപയാണ്  ഈയിനത്തില്‍   കുടിശികയുളളത്.  കൃഷി വകുപ്പ്  കൃത്യമായ  കണക്ക്  ലഭ്യമാക്കാത്തതിനാല്‍  ജില്ലാകളക്ടര്‍ക്ക്  സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഓരോ വര്‍ഷവും   ലാപ്സാവുകയാണ്.  അനാസ്ഥ മൂലം   പാവപ്പെട്ട  കര്‍ഷകര്‍ക്ക്  അര്‍ഹമായ  സാമ്പത്തിക സഹായം  നഷ്ടമാവുകയാണെന്നും   എം എല്‍ എ പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസറോട്  ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad