Type Here to Get Search Results !

Bottom Ad

വിജയിക്കും പൂജാരയ്ക്കും സെഞ്ചുറി, ടെസ്റ്റില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ


നാഗ്പുര്‍ : (www.evisionnews.co) ഓപ്പണര്‍ മുരളി വിജയിന്റെ 10ാം ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെ 14ാം ടെസ്റ്റ് സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാരയും അതിവേഗ അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അവതരിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 312 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പൂജാര 121 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 54 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോള്‍ 107 റണ്‍സിന്റെ ലീഡുണ്ട്. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 205നു പുറത്തായിരുന്നു.
253 പന്തില്‍ 11 ബൗണ്ടറികളോടെയാണ് പൂജാര 14ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഇതുവരെ 284 പന്തുകള്‍ നേരിട്ട പൂജാര 13 ബൗണ്ടറികളോടെയാണ് 121 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാകട്ടെ 70 പന്തില്‍ ആറു ബൗണ്ടറികളോടെ 54 റണ്‍സെടുത്തും ക്രീസിലുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad