Type Here to Get Search Results !

Bottom Ad

അളവില്‍ കൃത്രിമം;ബദിയഡുക്കയിലെ ആഴ്‌ച ചന്തയിയിൽ റെയ്‌ഡ്‌, 16,000 രൂപ പിഴ ഈടാക്കി

ബദിയഡുക്ക: ആഴ്‌ച ചന്തയില്‍ ലീഗല്‍ മെട്രോളജി അധികൃതര്‍ നടത്തിയ റെയ്‌ഡില്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ പിടികൂടി എട്ടുപേരില്‍ നിന്നായി 16,000 രൂപ പിഴ ഈടാക്കി. ശനിയാഴ്‌ച ദിവസങ്ങളില്‍ ബദിയഡുക്ക ടൗണില്‍ നടക്കുന്ന ആഴ്‌ച ചന്തയിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന ചില വ്യാപാരികളാണ്‌ ആഴ്‌ച ചന്തയില്‍ നിത്യോപയോഗ സാധനങ്ങള്‍ വില്‍പ്പനക്ക്‌ എത്തിക്കുന്നത്‌. മുളക്‌, മല്ലി, പുളി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പാക്കറ്റുകളിലാക്കിയാണ്‌ വില്‍പ്പന. എന്നാല്‍ പാക്കറ്റില്‍ ഇതിന്റെ അളവോ തൂക്കമോ, വിലയോ, ഗുണ മേന്മയോ ഒന്നും രേഖപ്പെടുത്താത്തതാണ്‌ വ്യാപക പരാതിക്കിടയാക്കിയത്‌. ഇതു സംബന്ധിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ അധികൃതര്‍ ഇന്നലെ ആഴ്‌ച ചന്തയില്‍ എത്തി പരിശോധന നടത്തിയത്‌. ചില വ്യാപാരികളുടെ അളവു തൂക്ക മെഷീന്‍ പഴയതും മുദ്ര പതിപ്പിക്കാത്തതുമായിരുന്നു. ശ്രീനിവാസ്‌, അഭിലാഷ്‌, കെ മുരളി, ശശികല എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad