
കാസര്‍കോട്:(www.evisionnews.co)കൊല്ലങ്കാനയിലും കല്ലങ്കൈയിലും മൂന്നു പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കൊല്ലങ്കാനയിലെ ജാന്‍സി (30)ക്കു ഇന്നു രാവിലെയാണ് കടിയേറ്റത്. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന തന്നെ എവിടെ നിന്നോ ഓടിയെത്തിയ തെരുവുനായ അക്രമിക്കുകയായിരുന്നുവെന്നു ജാന്‍സി പരാതിപ്പെട്ടു. കൊല്ലങ്കാനയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുണ്ട്. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് ജാന്‍സിക്കു പട്ടിയുടെ കടിയേറ്റ സംഭവം ഉണ്ടായത്. ചൗക്കി, കല്ലങ്കൈയില്‍ രണ്ടു പേര്‍ക്കു പട്ടിയുടെ കടിയേറ്റു. എല്‍.ബി.എസ് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയായ കല്ലങ്കൈ ഗവ.യുപി സ്‌കൂളിനു സമീപത്തെ കവിത (17), ബന്ധുവിന്റെ മകളായ ജ്യോതിക (6) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരുടെയും കൈകളിലാണ് പരിക്ക്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലങ്കൈയിലെ പ്രകാശിന്റെ പശുവിനും കടിയേറ്റു. ഇന്നു രാവിലെ എട്ടര മണിയോടെയാണ് സംഭവം. കല്ലങ്കൈയിലും പരിസരങ്ങളിലും ദിവസങ്ങളായി തെരുവു നായ ശല്യം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments