Type Here to Get Search Results !

Bottom Ad

യുവാവിന്റെ മരണം പത്മാവതിയുടെ പേരിലല്ലെന്ന് പൊലീസ്

ജയ്പൂര്‍:(evisionnews.co) ജയ്പൂരിലെ യുവാവിന്റെ മരണം പത്മാവതിയുടെ പേരിലല്ലെന്ന് പൊലീസ്.യുവാവിനെ കൊന്ന് കോട്ടയ്ക്ക് സമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് പറഞ്ഞു.ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണു നഹര്‍ഗഢ് കോട്ട. സമീപത്തുള്ള പാറകളില്‍ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഒരു പാറയില്‍ 'പത്മാവതിയെ എതിര്‍ത്ത്' എന്നും മറ്റൊന്നില്‍ 'പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേഉള്ളു'വെന്നും എഴുതിയിട്ടുണ്ട്.വെള്ളിയാഴ്ചയാണ് നഹര്‍ഗഢ് കോട്ടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുകയാണെന്നു സമീപത്തെ പാറയില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു.സമീപത്തുള്ള പാറകളില്‍ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും എഴുതിവച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad