Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാൻ തുടങ്ങി


കാസർകോട്:(www.evisionnews.co)ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാൻ തുടങ്ങി.ജില്ലയിലെത്തിയ മന്ത്രി  ചെര്‍ക്കള ട്രാഫിക്   സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ ക്ഷുഭിതനാവുകയും മണിക്കൂറുകള്‍ക്കകം പൊളിച്ചു മാറ്റുവാൻ അദ്ദേഹം  പി ഡബ്ല്യൂ ഡിക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ഇതേത്തുടർന്നാണ്   പി ഡബ്ല്യൂ ഡി സര്‍ക്കിള്‍ പൊളിച്ചു മാറ്റാൻ തുടങ്ങിയത്.  വെള്ളിയാഴ്ച കാസര്‍കോട്ട് പരിപാടിയില്‍ പങ്കെടുത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ എത്രയും പെട്ടെന്ന് ട്രാഫിക് സര്‍ക്കിള്‍ പൊളിക്കണമെന്ന് ഉത്തരവിട്ടത്.ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന് മാസങ്ങൾക്ക് മു പ്   മന്ത്രി ഉത്തരവിട്ടിരുന്നു.  എന്നാല്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ വിഷയം ഗൗരവമായി എടുക്കാൻ തയ്യാറായില്ല.  വീണ്ടും ജില്ലയിലെത്തിയപ്പോള്‍ ഈ വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു.  

Post a Comment

0 Comments

Top Post Ad

Below Post Ad