തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയര്‍ ആക്രമിക്കപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസിറ്റേഴ്സ് ഗാലറിയിലെത്തി ബി.ജെ.പിയുടെ കൗണ്‍സിലര്‍മാര്‍ മേയറെ അക്രമിക്കുകയായിരുന്നു. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്. ഇതിന് ഒരു ന്യായീകരണവും നിരത്താനില്ല.
ഇതിനു മാത്രം എന്ത് പ്രകോപനമാണ് അവിടെ ഉണ്ടായത്. ഒന്നും ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ച് ഇത്തരമൊരു ആക്രമണം നടത്താന്‍ എങ്ങനെയാണ് അവര്‍ക്ക് ധൈര്യം വന്നത്. ആക്രമണത്തിന് ആര്‍.എസ്.എസാണ് നേതൃത്വം കൊടുത്തത്. ആര്‍.എസ്.എസിന്റെ സ്ഥിരം സംഭവങ്ങളില്‍ പങ്കെടുക്കുന്ന ചിലര്‍ നേരത്തെ തന്നെ എത്തിയത്. അവരും ബി.ജെ.പി കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് ഇത്തരമൊരു സംഭവത്തിന് നേതൃത്വത്തിന് നല്‍കിയതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മേയര്‍ക്ക് പരിക്കേറ്റത്.
Keywords: Pinarayis, attacks, corporeatin, mayrs

Post a Comment
0 Comments