നീലേശ്വരം (www.evisionnews.co): തൈക്കടപ്പുറം മേഖലയിലുണ്ടായ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപെട്ട നിരവധി പേര്‍ക്കെതിരെ കേസ്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡണ്ടുമായ സുനില്‍ അമ്പാടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്.
സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പ്രകടനം നടത്തിയതിന് ഇരുവരും ഉള്‍പ്പെടെ ഇരുവിഭാഗത്തിലും പെട്ട എഴുപതോളം പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് സ്തൂപവും കൊടിമരവും തകര്‍ത്തതിന് കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.വി സുധാകരന്റെ പരാതിയില്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ. സനു മോഹന്‍, സനൂപ് ഉള്‍പ്പടെയുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ട്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡണ്ട് സുനില്‍ അമ്പാടിയെ ഫോണില്‍ വിളിച്ചുവധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കടിഞ്ഞിമൂലയിലെ നിധീഷിനെതിരെയും കേസ് ഉണ്ട്. ഡിവൈഎഫ്‌ഐ കടിഞ്ഞിമൂല വെസ്റ്റ് യൂണിറ്റ് കടിഞ്ഞിമൂല കൊട്ര റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഉയര്‍ത്തിയ കൊടിമരം നശിപ്പിച്ച് പതാക കത്തിച്ചുവെന്ന യൂണിറ്റ് സെക്രട്ടറി സന്ദീപിന്റെ പരാതിയില്‍ ശരത്, ശോഭിത്ത്, അനില്‍, രാഹുല്‍, ധനേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസ്.
Keywords: Kasargod, news, nileshwers, case, conflicts, bet, dyfi and youth congress

Post a Comment
0 Comments