Type Here to Get Search Results !

Bottom Ad

നടിയെ അക്രമിച്ച കേസ്: ദിലീപിനെ എട്ടാം പ്രതിയാക്കും, കുറ്റപത്രം ചൊവ്വാഴ്ച


കൊച്ചി (www.evisionnews.co): നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ ധാരണ. കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. പള്‍സര്‍ സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തില്‍ ദിലീപടക്കം 11 പേരാണു പ്രതികള്‍.

'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബൈയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പോലീസ് തീരുമാനമായിട്ടുണ്ട്. ദുബൈയില്‍ പോകാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad