Type Here to Get Search Results !

Bottom Ad

പൊട്ടിത്തെറി പരസ്യമാകുന്നു: സി.പി.ഐയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍


തിരുവനന്തപുരം (www.evisionnews.co): ഇടതു പക്ഷത്തെ ഭിന്നിപ്പ് പരസ്യമാകുന്നു. ഇതിന്റെ ഏറ്റെവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍. സിപിഐയെ ഇടുമുന്നണിയില്‍ നിന്നുംപുറത്താക്കണമെന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്നാണ് പോസ്റ്ററില്‍ പറയുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാവുന്നതിനിടെയാണ് സംഭവം. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ- സി.പി.എം ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പുതിയ പ്രശ്‌നങ്ങളുടെ വരവ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad