കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ കടലില്‍ വീണുമരിച്ച മൊഗ്രാല്‍ കൊപ്പളം ഖലീലിന്റെ കുടുംബത്തിന് അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രഖ്യാപിച്ച അരലക്ഷം രൂപയുടെ ധനസഹായം കൈമാറി. ജില്ലാ ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ പട്‌ലയില്‍ നിന്ന് വാര്‍ഡ് മെമ്പര്‍ ബി.എന്‍ മുഹമ്മദലിയും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് ഹാജിയും തുക ഏറ്റുവാങ്ങി മാതാപിതാക്കളെ ഏല്‍പ്പിച്ചു.
വീട്ടില്‍ നടന്ന ചടങ്ങില്‍ ഖലീലിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. അബുദാബി കാസര്‍കോട് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളായ ടി.എം ഷുഹൈബ്, ബി.കെ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, നൗഷാദ് കൊപ്പളം, ജംഷീര്‍ മൊഗ്രാല്‍ സംബന്ധിച്ചു.
Keywords: Kasaragod, mogral, koppal, sees, kmcc, helps, his, familys

Post a Comment
0 Comments