Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു


തിരുവനന്തപുരം (www.evisionnews.co): കാട്ടാക്കടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ ശശികുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശശികുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമിവാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ രക്ഷപ്പെടുകയായിരുന്നു.

പത്രവിതരണത്തിനിടെയാണ് അക്രമം അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടംഗ സംഘം ബൈക്ക് ഇടിച്ച വീഴ്ത്തി വെട്ടുന്നതാണ് ദൃശ്യങ്ങളില്‍. വധശ്രമത്തില്‍ പരിക്കേറ്റ ഇയാളെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു.


Keywords: kerala, news, murder, cpms

Tags

Post a Comment

0 Comments

Top Post Ad

Below Post Ad