പാറ്റ്‌ന (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നരുടെ കൈവെട്ടുമെന്ന ബീഹാറിലെ ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി. ബീഹാറിലെ നിരവധിപേര്‍ നരേന്ദ്ര മോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയാറാണെന്ന് റാബ്റി പറഞ്ഞു.
'ബി.ജെ.പി നേതാക്കള്‍ പറയുന്നത് അവര്‍ കൈവെട്ടുമെന്നാണ്. ഞാന്‍ അവരെ അതുചെയ്യുവാനായി വെല്ലുവിളിക്കുകയാണ്. ഇവിടെ കുറേപ്പേര്‍ മോദിയോട് ഇത് ചെയ്യാനും തയ്യാറായി നില്‍പ്പുണ്ട്.' റാബ്റി പറഞ്ഞു. ആര്‍.ജെ.ഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്‌റി ദേവി മോദിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇത്തരം ഭീഷണിക്ക് മുമ്പില്‍ ബീഹാറിലെ ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ കൈയ്യും കണ്ഠവും മുറിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാണെന്ന് റാബ്റി ദേവി പറഞ്ഞത്.

Post a Comment
0 Comments