തിരുവനന്തപുരം (www.evisionnews.co): എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതുതീരുമാനിക്കേണ്ടത് താന്‍ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച വിവരം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കവേയാണ് പിണറായി നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമായ ഫോണ്‍വിളി വിവാദത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. താന്‍ ആരെയും സംശയിക്കുന്നില്ല. രാഷ്ട്രീയഗൂഢാലോചന ഉള്ളതായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. അതാണ് അവര്‍ അന്വേഷിക്കുന്നത്. ഞാന്‍ ആരേയും സംശയിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടെയും പിന്തുണയില്‍ സന്തോഷമുണ്ട്. ക്രൂശിക്കപ്പെട്ടതാണെന്ന് പരിതപിക്കാനില്ല. കമ്മീഷന്‍ ശിപാര്‍ശകള്‍ നടത്തിയ ശേഷം അതിനെകുറിച്ച് കൂടുതല്‍ പറയുന്നില്ല. മന്ത്രിസ്ഥാനത്തിന്റെ കാര്യം പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaegod, news, ak, shasheendrans, become, minister, again

Post a Comment
0 Comments