Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിനോട് ചേര്‍ന്ന് വനിതാ കോളജ് സ്ഥാപിക്കണം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിനോട് ചേര്‍ന്നു കിടക്കുന്ന എച്ച്.എം.ടിയുടെ സ്ഥലം സ്‌കൂളിനോട് ചേര്‍ത്ത് കാസര്‍കോട് വനിതാകോളജ് സ്ഥാപിക്കണമെന്നും ഉപരിപഠനത്തിന് അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന നിലവിലുള്ള സ്ഥിതി പെണ്‍കുട്ടികളുടെ ഉപരിപഠനം തടസപ്പെടുത്തുന്നുണ്ടെന്നും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാവിംഗ് ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നഗരത്തിലെ സി.എല്‍ കോംപ്ലക്‌സില്‍ മൂന്നു പതിറ്റാണ്ടിലേറെ കാലമായി കച്ചവടം ചെയ്തും സ്വയം തൊഴില്‍ ചെയ്തും ഉപജീവനം കഴിച്ചുവരുന്ന വ്യാപാരികളെയും സ്ത്രീ തൊഴിലാളികളെയും ഒരുമുന്നറിയിപ്പുമില്ലാതെ കെട്ടിടം പൊളിച്ച് മാറ്റി തൊഴില്‍ രഹിതരാക്കാനുള്ള കെട്ടിട ഉടമയുടെ മനുഷത്വരഹിതമായ നടപടി പുനപരിശോധിക്കണം. വ്യാപാരികള്‍ക്കും ഉപജീവനത്തിന് ടൈലറിംഗ് ജോലി ചെയ്ത് വരുന്ന സ്ത്രീ തൊഴിലാളികള്‍ക്കും പുനരധിവാസം ഉറപ്പു വരുത്തുകയോ അര്‍ഹമായ നഷ്ട പരിഹാരം നല്‍കി പ്രശ്‌നം രമ്യമായി പരിഹരിക്കുകയോ ചെയ്യണം.

യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ചന്ദ്രാമണി അദ്ധ്യക്ഷം വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് ലക്ഷ്മി എന്‍ നമ്പ്യാരും വരവ് ചിലവ് കണക്ക് ബീനാഷെട്ടിയും അവതരിപ്പിച്ചു. കാസര്‍കോട് ജില്ലാ വനിതാവിംഗ് പ്രസിഡന്റ് ശ്രീമതി ഷേര്‍ലി സെബാസ്റ്റ്യന്‍ യോഗം ഉല്‍ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷീനജ പ്രദീപിനെ യോഗത്തില്‍ ആദരിച്ചു.

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മേഖലാ പ്രസിഡന്റ് എ.എ അസീസ് , കെ.നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, ബി.എം അബ്ദുള്‍ കബീര്‍, കെ.ദിനേശ്, ശശിധരന്‍.കെ, അന്‍വര്‍.ടി.എ, ടി.എ ഇല്യാസ്, അഷറഫ് സുല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാവിംഗിന്റെ കാസര്‍കോട് യൂണിറ്റ് ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ശ്രീമതി ചന്ദ്രാമണിയെ വീണ്ടും പ്രസിഡന്റായും ശ്രീമതി പി.കെ ഉമാവതിയെ ജനറല്‍ സെക്രട്ടറിയായും ശ്രീമതി സുചിത്ര പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു. അനിത സ്വാഗതവും ശ്രീമതി ഓമനശശി നന്ദിയും പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad