Type Here to Get Search Results !

Bottom Ad

കലക്ട്രേറ്റില്‍ നിന്നും ടൈല്‍സ് മോഷണം പോയ സംഭവം: പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളിയെന്ന് ആരോപണം


കാസര്‍കോട് (www.evisionnews.co): കലക്ടറേറ്റ് കോമ്പൗണ്ടിലെ ദുരന്തനിവാരണ വിഭാഗം ഓഫീസ് നിര്‍മാണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ടൈല്‍സ് മോഷണം പോയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളിയെന്ന് ആരോപണം. ആറുവീതം ടൈലുകള്‍ അടങ്ങിയ ആറുപെട്ടികളും ചില്ലറ ടൈല്‍സുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 

നവംബര്‍ 11നാണ് ദുരന്തനിവാരണ വിഭാഗത്തിന് നിര്‍മിക്കുന്ന പുതിയ ഓഫീസില്‍ പതിക്കുന്നതിന് വാങ്ങിയ ടൈല്‍സ് മോഷണം പോയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിന് സമീപത്താണ് പുതിയ ഓഫീസ് നിര്‍മാണം. പണി പൂര്‍ത്തിയായതിന് ശേഷം തിരികെ കൊടുത്ത് ബില്‍ ശരിയാക്കാന്‍ മാറ്റിവെച്ച ബാക്കി വന്ന ടൈല്‍സാണ് മോഷണം പോയത്. 3300 രൂപ വിലവരും. കലക്ടറേറ്റ് കൊണ്‍ഫറന്‍സ് ഹാളിന് പടിഞ്ഞാറുഭാഗത്ത് പ്രധാന കെട്ടിടത്തിലെ ഏണിപ്പടികള്‍ക്കരികില്‍ ചുമരിനോട് ചേര്‍ത്ത് അട്ടിവെച്ച ടൈല്‍സാണ് കടത്തിയത്.


Keywords: Kasaragod, news, tiles, thefts

Post a Comment

0 Comments

Top Post Ad

Below Post Ad