പഞ്ചാബ് (www.evisionnews.co): വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടത്തിയ വെടിവെപ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കൊട്കാപൂര നഗരിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്രംജിത് സിംഗാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കമ്രീംബ്രാറിനാണ് പരിക്കേറ്റത്. ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. വിക്രംജിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ചടങ്ങിനിടെ വെടിയുതിര്‍ത്ത വരന്റെ അമ്മാവനായ ബല്‍വീന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 32 ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വെടിവെച്ചത്. സെക്ഷന്‍ 304, 336 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: National, marriage, celebratin, murders

Post a Comment
0 Comments