പെരിയ (www.evisionnews.co): ബസിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ഭര്‍തൃമതിക്ക് സാരമായി പരിക്കേറ്റു. ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ അശോകന്റെ ഭാര്യ പ്രമീള (40)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചാലിങ്കാല്‍ മൊട്ടയിലാണ് അപകടം. പ്രമീളയെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കയറായാനായി പ്രമീള മൊട്ട ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുന്നതിനിടെ എതിരെ വരികയായിരുന്ന ബസിനെ വെട്ടിക്കാന്‍ ശ്രമിച്ച കാര്‍ നിയന്ത്രണം വിടുകയും പ്രമീളയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രമീളയെ ഇടിച്ചിട്ട കാര്‍ പിന്നീട് റോഡരികിലെ ഭണ്ഡാരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: kasargod, news, periya, accident

Post a Comment
0 Comments