മലപ്പുറം (www.evisionnews.co): മുന്നണിയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃതലത്തില്‍ ശക്തമാകുന്നതിനിടെ എരിതീയില്‍ എണ്ണയൊഴിച്ച് മന്ത്രി എം.എം മണി. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മണി ആഞ്ഞടിച്ചു. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്, മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ നടപടികളെടുത്തതെന്നും മണി ആരോപണം ഉയര്‍ത്തി. മലപ്പുറത്ത് വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുമ്‌ബോഴായിരുന്നു മണിയുടെ ആരോപണം.
തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ ശക്തമായതോടെ പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയത് വകവെയ്ക്കാതെയാണ് മണി മലപ്പുറത്ത് കത്തിക്കയറിയത്. അതേസമയം, ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനു മുമ്ബ് സിപിഎമ്മുമായി ചര്‍ച്ച നടത്താനാണ് സിപിഐ നീക്കം. സിപിഎമ്മും-സിപിഐയും തമ്മിലുള്ള തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലുടെ പരിഹരിക്കുമെന്ന് ഞായറാഴ്ച ചില നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, news, manis, cpi, vizupp, cpm, cpis

Post a Comment
0 Comments