
കാഞ്ഞങ്ങാട്: (www.evisionnews.co)മാസങ്ങളായി റോഡ് പണി നടക്കാത്ത കെ.എസ്.ടി.പി. അതികൃ തരുടെ നടപടിയിൽ പ്രതിഷേധിച്ചു എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഖ്ബാൽ ജാഗ്ഷനിൽ റോഡ് ഉപരോധിച്ചതിന്റെ ഫലമായി കെ.എസ്.ടി.പി വീണ്ടും റോഡ് പണി ആരംഭിച്ചു. ഇരുഭാഗത്തും വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും സൗകര്യപ്രദ മായി യാത്ര ചെയ്യാൻ ഇഖ്ബാൽ ജങ്ഷൻ മുതൽ ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ വരെ ഇന്റർലോക് ചെയ്യുക, റോഡ് നിർമ്മാണത്തിനായി പിഴുതെടുത്ത മുത്തശ്ശി മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടുക, അശാസ്ത്രിയമായി നിർമ്മിച്ച ഡ്രൈനേജ് സംവിധാനം ശരിയാക്കുക , ബസ് ബേ നിർമ്മിക്കുക തുടങ്ങിയ ആവിശ്യമുന്നയിച്ച് രണ്ടാഴ്ച്ച മുൻമ്പ് എം എസ് എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചതും കെ. എസ്. ടി. പി അധികാരികൾക്ക് നിവേദനം നൽകിയതും.
Post a Comment
0 Comments