Type Here to Get Search Results !

Bottom Ad

എം എസ് എഫ് ''നിറക്കൂട്ട്17'' വിജയികളെ പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട്:(www.evisionnews.co)എം എസ് എഫ്  ജില്ലാ കമ്മിറ്റി നടത്തിയ നിറക്കൂട്ട് 2017 ചിത്ര രചനാ മത്സര വിജയികളെ  എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഹാഷിം ബംബ്രാണി പ്രഖ്യാപിച്ചു.ശിശു ദിനത്തോടനുബന്ധിച്ചു കാസർകോട് ജില്ലാ എം എസ് എഫ് കമ്മിറ്റി ചിത്ര രചനാ മത്സരവും വാട്ടർ കളർ മൽസരവും നടത്തിയിരുന്നു.എൽ പി,യു പി വിഭാഗങ്ങളിലായി വിവിധ മേഖലകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.എൽ പി വിഭാഗം ചിത്ര രചനാ മത്സരത്തിൽഅഭിമന്യു വി(യു ബി എം സി എ എൽ പി എസ് കാഞ്ഞങ്ങാട്)ഒന്നാം സ്ഥാനവും, ശ്വേത എസ് പിള്ള(ജി എൽ പി എസ് പെരിയ)രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ ആദിത്യൻ പി(എ സി കെ എൻ ജി യു പി എസ് മേലാങ്കോട്)ഒന്നാം സ്ഥാനവും,മിഥുൻ എം എസ്(ആർ എച് എസ് എസ് നിലേഷ്വരം)രണ്ടാം സ്ഥാനവും നേടി. വാട്ടർ കളർ മത്സരത്തിൽ എൽ പി വിഭാഗത്തിൽ അനന്ദ കൃഷ്ണൻ കെ(ജി എച് എസ് എസ് ബല്ല ഈസ്റ്റ്)ഒന്നാം സ്ഥാനവും,ശ്വേത എസ് പിള്ള(ജി എൽ പി എസ് പെരിയ)രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ ആദിത്യൻ പി(എ സി കെ എൻ ജി യു പി എസ് മേലാങ്കോട്)ഒന്നാം സ്ഥാനവും,മധുരിമ എ എസ്(ജി എച് എസ് എസ് പെരിയ)രണ്ടാം സ്ഥാനവും നേടി.വിജയികളെ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad