കുമ്പള: (www.evisionnews.co)കുമ്പള മഹോത്മ കോളേജിന്റെ ആഭിമുഖ്യത്തിൽ കുമ്പളയിൽ .നടന്നുവരുന്ന ഇന്റർ കൊളീജിയറ്റ് ഗെയിംസ് മീറ്റ് ക്രിക്കറ്റിൽ കാസർകോട് ഗവ. കോളേജിനെ പരാജയപ്പെടുത്തി കുമ്പള പ്രണവ് കോളേജ് ജേതാക്കളായി.
ശനിയാഴ്ച കുമ്പള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റിൽ ജില്ലയിലെ പന്ത്രണ്ട് പ്രമുഖ കോളേജ് ടീമുകൾ പങ്കെടുത്തു. പ്രമുഖ കബഡി കോച്ചും കായികാധ്യാപകനുമായ ബാലകൃഷ്ണൻ കളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ എം എ സത്താർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ പ്രസംഗിച്ചു. ഇസ്മയിൽ ആരിക്കാടി, കൗസർ അഹമ്മദ്, കിരൺ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥി ഖലീൽ സ്വാഗതവും വിദ്യാർത്ഥി യൂണിയൻ ചെയർമാൻ അബ്ദുന്നാസിർ നന്ദിയും പറഞ്ഞു.
Post a Comment
0 Comments