Type Here to Get Search Results !

Bottom Ad

എം എസ് എഫ് നിറക്കൂട്ട്‌ വിദ്യാർഥികൾക്ക് നവ്യാനുഭവമായി

കാഞ്ഞങ്ങാട്: (www.evisionnews.co)ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിന്റെ 128ാം ജന്മദിനത്തിന്റെ ഭാഗമായി ശിശുദിനത്തോദനുബന്ധിച്ച് എം എസ് എഫ്‌  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല ചിത്രരചനാ മത്സരം നിറക്കൂട്ട് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി . ഇരുന്നൂറോളം വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  മത്സരങ്ങളിൽ പങ്കെടുത്തു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ് ഘാടനം ചെയ്തു. എം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യകഷത വഹിച്ചു ടിവി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.  എം പി ജാഫർ, അബ്ദുൽ റഹിമാൻ, ജാബിർ തങ്കയം , ഖാദർ ആലൂർ,റമീസ് ആറങ്ങാടി,തസ്‌രീഫ അബ്ദുല്ല,സാദിഖുൽ അമീൻ,റംഷീദ് തോയമ്മൽ,ഇജാസ്, ഇഖ്ബാൽ വെള്ളിക്കോത്ത്, പി വി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad