Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ക്ഷേത്രത്തിനുള്ളിൽ സംശയസാഹചര്യത്തില്‍ കണ്ട യുവാവ് കസ്റ്റഡിയില്‍

 

മഞ്ചേശ്വരം: (www.evisionnews.co) മഞ്ചേശ്വരം വാമഞ്ചൂര്‍ ക്ഷേത്രത്തിനകത്ത് പതുങ്ങിയിരുന്ന നിലയില്‍ കണ്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 7 മണിയോടെ പൂജാരി ക്ഷേത്രം അടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ അകത്ത് പതുങ്ങിയിരുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഷിറിയ സ്വദേശിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. യുവാവിനെ ചോദ്യം ചെയ്തുവരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad