Type Here to Get Search Results !

Bottom Ad

മൊഗ്രാൽ ദേശിയ വേദി തുണയായി; രാമൻ മേസ്ത്രിയുടെ അനാഥ കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

മൊഗ്രാൽ: (www.evisionnew.co) മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന വർത്തമാന കലുഷിതകാലഘട്ടത്തിൽ മതസൗഹാർദ്ധത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന മൊഗ്രാൽ ദേശീയ വേദിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും  ഹൃദയവിശാലതയുടെ നേർമാതൃകയുമാണെന്ന്  പി.ബി.അബ്ദുറസ്സാഖ് എം.എൽ.എ പറഞ്ഞു.
മൊഗ്രാൽ ബണ്ണാത്തംകടവിലെ പരേതനായ രാമൻ മേസ്ത്രിയുടെ പകുതിവഴിയിൽ നിൽക്കുകയായിരുന്ന വീടിന്റെ പണി പൂർത്തീകരിച്ചു നൽകിയതിന്റെ ഉൽഘാടനം  നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതിലുകളോ ജനാലകളോ ഇല്ലാത്ത പണിതീരാത്ത കൊച്ചുവീട്ടിൽ കാലങ്ങളായി ദുരിതജീവിതം നയിച്ചു വരുന്നതിനിടയിലാണ് ഗൃഹനാഥനായ രാമൻ മേസ്ത്രിയെയും ആകെയുള്ള ആൺതരിയെയും ആകസ്മിക മരണത്തിന്റെ രൂപത്തിൽ വിധി വേട്ടയാടിയത്. ഇതോടെ പൂർണ്ണമായും അനാഥമായ നാല് പെൺമക്കളും വിധവയായ ഭാര്യയുമടങ്ങുന്ന ഈ ദളിത്‌ കുടുംബത്തിന് തുണയായി മൊഗ്രാൽ ദേശീയവേദി മുന്നിട്ടിറങ്ങുകയായിരുന്നു.
ആദ്യപടിയായി ഒരുവർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാസാമാസം എത്തിക്കാനുള്ള നടപടി സ്വീകരിച്ച ദേശീയ വേദി തുടർന്ന് പകുതിവഴിയിലായിരുന്ന വീടിന്റെ പണി പൂർത്തീകരിക്കാനുള്ള ചുമതലയും ഏറ്റെടുക്കുകയായിരുന്നു. ഒരു നിർധന കുടുംബത്തിന് 'ബൈത്തുസ്സുറൂർ' സമർപ്പിച്ച് മാസങ്ങൾക്കകം ഏറ്റെടുത്ത ഈ പദ്ധതി ദേശീയ വേദി വളരെവേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്തു.
പ്രാരാബ്ധങ്ങളുടെ അഗാധഗർത്തത്തിൽ ആടിയുലയുകയായിയുന്ന ഒരു ദളിത്‌ കുടുംബത്തിന് ഇഴജന്തുക്കളെ പേടിക്കാതെയും അല്ലലില്ലാതെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കിയ ദേശീവേദി പരക്കെ പ്രശംസക്ക് പാത്രമായി.രാമൻ മേസ്ത്രിയുടെ കുടുംബത്തിനുള്ള ദേശീയവേദിയുടെ ഉപഹാരം എം.എൽ. എ കൈമാറി.
മധുരപ്പലഹാരവും പായസവും ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്തു.   പ്രസിഡണ്ട്‌  ടി.കെ.അൻവർ അധ്യക്ഷത വഹിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ.മുഹമ്മദലി, ടി.എം.ഷുഹൈബ്, എ എം സിദ്ധീഖ് റഹ്മാൻ, എം.എ.അബ്ദുൽ റഹ്മാൻ, നാസർ മൊഗ്രാൽ, സി.എച്ച് .കാദർ, പ്രസംഗിച്ചു ജന സെക്രട്ടറി കെ.പി.മുഹമ്മദ്‌  സ്വാഗതവും ട്രഷറർ മുഹമ്മദ്‌ അബ്‌കോ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad