Type Here to Get Search Results !

Bottom Ad

ആര്‍ പി എഫ്‌ ഇടപെടലില്‍ ട്രയിനില്‍ മറന്നുപോയ പ്രവാസിയുടെ ബാഗ് തിരിച്ചു കിട്ടി


കാസര്‍കോട്‌:(www.evisionnews.co)ആര്‍ പി എഫ്‌ ഇടപെടലില്‍  ട്രയിനില്‍ മറന്നുപോയ പ്രവാസിയുടെ  ബാഗ് തിരിച്ചു കിട്ടി. ട്രയിനില്‍ മറന്നുപോയ ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളടങ്ങിയ ട്രോളിബാ ഗാണ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ ഉടമസ്ഥന്‌ തിരിച്ചുകിട്ടിയത്.  കാസര്‍കോട്‌ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ എ എസ്‌ ഐ രാജന്‍ എടയത്ത്‌, ഹെഡ്‌കോണ്‍സ്റ്റബിള്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന്‌ ട്രയിനില്‍ നടത്തിയ പരിശോധനയിലാണ്‌ ട്രോളിബാഗ്‌ കണ്ടെത്തി ഉടമസ്ഥനായ ഗള്‍ഫുകാരന്‌ കൈമാറിയത്‌. കണ്ണൂര്‍ കീച്ചേരിയിലെ അനില്‍കുമാറി(45)ന്റേതാണ്‌ ട്രോളിബാഗ്‌. ഗള്‍ഫില്‍ നിന്നും വരികയായിരുന്ന അനില്‍കുമാര്‍ ഇന്നലെ രാവിലെ കോഴിക്കോട്‌ ഫറോഖില്‍ നിന്നാണ്‌ ലഗേജുകളുമായി തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസില്‍ കയറിയത്‌. എന്നാല്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ അനില്‍ കുമാര്‍ മറ്റ്‌ ലഗേജുകള്‍ ഇറക്കിയെങ്കിലും ട്രോളിബാഗ്‌ എടുക്കാന്‍ മറന്നുപോയി. ഈ സമയം ട്രയിന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ വിട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ പലരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറ്റവുമൊടുവിലാണ്‌ ഹെല്‍പ്പ്‌ ലൈനുമായി ബന്ധപ്പെട്ട്‌ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്‌ വിവരം ലഭിക്കുന്നത്‌. ഈ സമയം ട്രയിന്‍ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും ചെയ്‌തു. വിവരം ലഭിച്ച ഉടന്‍ ട്രയിന്‍ വിടുന്നതിന്‌ മുമ്പു തന്നെ ആര്‍ പി എഫ്‌ എ എസ്‌ ഐ രാജന്‍ എടയത്തും ഹെഡ്‌കോണ്‍സ്റ്റബിള്‍ ശശിധരനും ചേര്‍ന്ന്‌ ട്രയിനില്‍ പരിശോധന നടത്തി ട്രോളിബാഗ്‌ കണ്ടെത്തുകയായിരുന്നു. ഏത്‌ കോച്ചിലാണ്‌ കയറിയതെന്ന്‌ അനില്‍കുമാറിന്‌ വ്യക്തതയില്ലായിരുന്നു. ഇതേ തുടര്‍ന്ന്‌ ബേഗ്‌ കണ്ടെത്താന്‍ ഭൂരിഭാഗം കോച്ചുകളിലും പരിശോധന നടത്തേണ്ടിവന്നു. ബേഗിനകത്ത്‌ ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സാനങ്ങളാണുണ്ടായിരുന്നത്‌. ബേഗ്‌ കണ്ടെത്തിയ വിവരമറിഞ്ഞ്‌ അനില്‍കുമാര്‍ കണ്ണൂരില്‍ നിന്ന്‌ കാസര്‍കോട്ടെത്തി ആര്‍ പി എഫ്‌ സ്റ്റേഷനില്‍ നിന്നും ബേഗ്‌ ഏറ്റുവാങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad