കാസര്‍കോട്:(www.evisionnews.co)ജോലി ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങളും ബൈക്കുമായി രാജസ്ഥാന്‍ സ്വദേശികള്‍ മുങ്ങി.പുതിയ ബസ്സ്റ്റാന്റിന് സമീപം ഗോള്‍ഡന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മാവുങ്കാല്‍ കാട്ടുകുളങ്കര സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഐഫോണ്‍ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനത്തിലാണ് സംഭവം. രാജസ്ഥാന്‍ ജലോരേ ബിന്‍ ബാല്‍ സ്വദേശി പ്രകാശ് കുമാര്‍ (26), മുകേഷ് (21) എന്നിവരാണ് മുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് പ്രഭാകരന്‍ സ്ഥാപനം തുടങ്ങിയത്. ജീവനക്കാരായി രണ്ട് രാജസ്ഥാന്‍ തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയിരുന്നു. സാധനങ്ങള്‍ വിതരണം ചെയ്യാനും മറ്റും ഇവരെ ഏല്‍പിച്ചിരുന്നു. പ്രഭാകരന് കാഞ്ഞങ്ങാട് മറ്റൊരു സ്ഥാപനമുള്ളതിനാല്‍ കടകള്‍ നോക്കി നടത്തുന്നതും ഇവരാണ്. വല്ലപ്പോഴും മാത്രമാണ് പ്രഭാകരന്‍ കടയില്‍ എത്തുന്നത്. ഒരു മാസം മുമ്പ് മുകേഷ് ബന്ധു മരിച്ചതിനാല്‍ അവധിയെടുത്ത് നാട്ടില്‍ പോവുകയായിരുന്നു. തനിക്ക് വയറിന് അസുഖമാണെന്നും ശസ്ത്രക്രിയക്കായി നാട്ടില്‍ പോകണമെന്നും പ്രകാശ് അറിയിച്ചതിനാല്‍ കട പൂട്ടി ഈ മാസം 11ന് നാട്ടില്‍ പോയി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രഭാകരന്‍ കടയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൊബൈല്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കുമായാണ് ഇവര്‍ കടന്നു കളഞ്ഞത്. പ്രഭാകരന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജോലി ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങളും ബൈക്കുമായി രാജസ്ഥാന്‍ സ്വദേശികള്‍ മുങ്ങി
17:19:00
0
കാസര്‍കോട്:(www.evisionnews.co)ജോലി ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങളും ബൈക്കുമായി രാജസ്ഥാന്‍ സ്വദേശികള്‍ മുങ്ങി.പുതിയ ബസ്സ്റ്റാന്റിന് സമീപം ഗോള്‍ഡന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മാവുങ്കാല്‍ കാട്ടുകുളങ്കര സ്വദേശി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഐഫോണ്‍ മൊബൈല്‍ ആക്‌സസറീസ് സ്ഥാപനത്തിലാണ് സംഭവം. രാജസ്ഥാന്‍ ജലോരേ ബിന്‍ ബാല്‍ സ്വദേശി പ്രകാശ് കുമാര്‍ (26), മുകേഷ് (21) എന്നിവരാണ് മുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് പ്രഭാകരന്‍ സ്ഥാപനം തുടങ്ങിയത്. ജീവനക്കാരായി രണ്ട് രാജസ്ഥാന്‍ തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയിരുന്നു. സാധനങ്ങള്‍ വിതരണം ചെയ്യാനും മറ്റും ഇവരെ ഏല്‍പിച്ചിരുന്നു. പ്രഭാകരന് കാഞ്ഞങ്ങാട് മറ്റൊരു സ്ഥാപനമുള്ളതിനാല്‍ കടകള്‍ നോക്കി നടത്തുന്നതും ഇവരാണ്. വല്ലപ്പോഴും മാത്രമാണ് പ്രഭാകരന്‍ കടയില്‍ എത്തുന്നത്. ഒരു മാസം മുമ്പ് മുകേഷ് ബന്ധു മരിച്ചതിനാല്‍ അവധിയെടുത്ത് നാട്ടില്‍ പോവുകയായിരുന്നു. തനിക്ക് വയറിന് അസുഖമാണെന്നും ശസ്ത്രക്രിയക്കായി നാട്ടില്‍ പോകണമെന്നും പ്രകാശ് അറിയിച്ചതിനാല്‍ കട പൂട്ടി ഈ മാസം 11ന് നാട്ടില്‍ പോയി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രഭാകരന്‍ കടയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൊബൈല്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കുമായാണ് ഇവര്‍ കടന്നു കളഞ്ഞത്. പ്രഭാകരന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments