നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ. സമര്‍പ്പിച്ചതെന്നറിയുന്നു. ഇതില്‍ ഹാദിയയുടേയും ബന്ധുക്കളുടേയും മൊഴിയും ഉള്‍പ്പെടും. കൂടാതെ ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴിയുമുണ്ടാകും.
ഹാദിയ നിലപാട് വ്യക്തമാക്കിയതിനാല്‍ എന്‍ഐഎയുടെയും അച്ഛന്‍ അശോകന്റെയും വാദം അപ്രസക്തമാണെന്നും, കോടതി തീരുമാനം വൈകരുതെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ നാളെ ആവശ്യപ്പെടും.രാജ്യശ്രദ്ധയാകര്‍ഷിച്ച ഹാദിയ കേസ് പരിഗണിക്കുമ്ബോള്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറയും. ഇന്‍ ക്യാമറ നടപടികള്‍ വേണമെന്ന് അശോകന്റെ അഭിഭാഷകര്‍ വീണ്ടും ഉന്നയിച്ചേക്കും. എന്‍.ഐ.എ.യും കേന്ദ്ര സര്‍ക്കാരും കൂടി ഇക്കാര്യം ഉന്നയിച്ചാല്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുമോയെന്നതില്‍ സംശയം.
സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതി പരിശോധിക്കും. എന്‍.ഐ.എ.യുടേയും അശോകന്റേയും ഭാഗം കേട്ടശേഷമേ ഹാദിയ കേസില്‍ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments