Type Here to Get Search Results !

Bottom Ad

ജില്ലാ ശാസ്‌ത്രോത്സവം: ഐടി മേളയില്‍ ഹൊസ്ദുര്‍ഗ്, സമൂഹിക ശാസ്ത്രത്തില്‍ കാസര്‍കോട്, ശാസ്ത്രമേളയില്‍ ചെറുവത്തൂര്‍


തൃക്കരിപ്പൂര്‍ (www.evisionnews.co): ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഐടി മേളയില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാ ചാമ്പ്യന്മാരായി. 119 പോയിന്റുകള്‍ നേടിയാണ് ചാമ്പ്യന്‍പട്ടം നേടിയത്. ആതിഥേയരായ ചെറുവത്തൂര്‍ ഉപജില്ല (109) രണ്ടാം സ്ഥാനം നേടി. സാമൂഹികശാസ്ത്ര മേളയില്‍ കാസര്‍കോട് ഉപജില്ല(215)യ്ക്കാണു കിരീടം. ഹൊസ്ദുര്‍ഗ് ഉപജില്ല (186) രണ്ടാമതെത്തി.

ശാസ്ത്രമേളയില്‍ ആതിഥേയരായ ചെറുവത്തൂര്‍ ഉപജില്ല ജേതാക്കളായി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ 194 പോയിന്റ് നേടിയാണ് ചെറുവത്തൂര്‍ മികവ് കാട്ടിയത്. കാസര്‍കോട് ഉപജില്ലാ (189) രണ്ടാം സ്ഥാനം നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad