കോഴിക്കോട് (www.evisionnews.co): മുക്കത്ത് ഗെയില്‍ സമരത്തില്‍ പ്രധാനിയായിരുന്ന യുവാവ് പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ പുഴയില്‍ വീണുമരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഫസലിനെ പൊലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസല്‍ പുഴയില്‍ ചാടിയതെന്നും സമര സമിതി ആരോപിച്ചു. എന്നാല്‍ ഗെയില്‍ സമരത്തിന് പങ്കെടുത്തതില്‍ അല്ല മണല്‍ വാരല്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പുഴയില്‍ ചാടിയതെന്നാണ് പൊലീസ് പറയുന്നത്.
നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതകക്കുഴലിനെതിരേ നടത്തിവരുന്ന സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി രണ്ടാംഘട്ട സമരം ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സമരസമിതി ഇന്ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യുവാവിന്റെ മരണം.

Post a Comment
0 Comments