അബുദാബി (www.evisionnews.co): സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹ്യ പ്രവര്‍ത്തകനുമായ മന്‍സൂര്‍ മല്ലത്തിന് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ എം.എം നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാകടപ്പുറം ഷാളണിയിച്ചു.
ജനറല്‍ സെക്രട്ടറി റാഷിദ് എടത്തോട് സ്വാഗതം പറഞ്ഞു. കെ.കെ സുബൈര്‍, സെഡ്.എ മൊഗ്രാല്‍, പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, അനീസ് മാങ്ങാട്, യാക്കൂബ് ആവിയില്‍, റിയാസ് ഇട്ടമ്മല്‍, ഷാഫി സിയാറത്തിങ്കര, മൊയ്തീന്‍ ബല്ല, ഇല്യാസ് ബല്ല ,മഹമൂദ് കല്ലൂരാവി, യു.വി ഷബീര്‍ തെക്കേപ്പുറം, ബശീര്‍ കൊവ്വല്‍പ്പള്ളി, ഖുല്‍ബുദ്ദീന്‍ പാലായി, അബ്ദുള്‍ റഹിമാന്‍ പുല്ലൂര്‍, റിയാസ് ആവിക്കല്‍, മന്‍സൂര്‍ മല്ലത്ത് പ്രസംഗിച്ചു.

Post a Comment
0 Comments