റാസല്‍ഖൈമ (www.evisionnews.co): യു.എ.ഇയിലെ ശക്തമായ മഴ ഖോര്‍ഫക്കാനു സമീപം അരുവിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ തടത്തില്‍ ജോയിയുടെ മകന്‍ ആല്‍ബര്‍ട് ജോയി (18)ക്ക് വേണ്ടി തിരിയച്ചില്‍ തുടരുന്നു. കിഴക്കന്‍ മേഖലയിലെ പോലീസ് റെസ്‌ക്യു യൂണിറ്റ്,വ്യോമയാന വിഭാഗം സംയുകതമായാണ് തിരച്ചില്‍ നടത്തുവന്നത്. അരുവിയില്‍ കല്ലുകള്‍ നിറഞ്ഞുകിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ ആല്‍ബര്‍ട് ജോയിയോടൊപ്പമുണ്ടായിരുന്ന അഞ്ചുകൂട്ടുകാരെ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ബിറ്റ്‌സ്) കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ആല്‍ബര്‍ട്ട് ജോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂട്ടുകാരുമൊത്ത് വാഹനത്തില്‍ ഖോര്‍ഫക്കാനു സമീപം വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുന്നതു കണ്ടു കൂട്ടുകാര്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടെങ്കിലും ആല്‍ബര്‍ട്ടിന് രക്ഷപെടാനായില്ല.

Post a Comment
0 Comments