ബോവിക്കാനം (www.evisionnews.co): ആലൂരില്‍ വ്യാപക മണല്‍കൊള്ള. ഇതരസംസ്ഥാന തൊഴിലാളികളായ എണ്‍പതോളം പേരെ ഉപയോഗിച്ച് പുഴയില്‍നിന്ന് വ്യാപകമായ മണല്‍ കടത്തുന്നതായി നാട്ടുകാര്‍ മുഖ്യമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ പരാതിപ്പെട്ടു. ആലൂര്‍, മീത്തല്‍ ആലൂര്‍, മുണ്ടക്കൈ, കല്ലുകവള എന്നിവിടങ്ങളില്‍ നിന്നാണ് പൂഴ കടത്തുന്നത്. നിരവധി ഫൈബര്‍ ബോട്ടുകളും, വള്ളങ്ങളും, ഉപയോഗിക്കുന്നു പത്തിലേറെ ടിപ്പര്‍ ലോറികള്‍ പുഴി ഒരുക്കി നിര്‍ത്തിട്ടുണ്ട്. ഒരു ദിവസം അമ്പതോളം ലോഡ് മണല്‍ കടത്തുന്നുണ്ട്.
പുഴയില്‍ മണല്‍ ക്ഷാമം ഉള്ളതായി വ്യക്തമായതിനാല്‍ അംഗീകൃത കടവുകള്‍ പോലും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് മണല്‍ എടുക്കുന്നത്. ബാവിക്കര പമ്പില്‍ ഹൗസിനു സമീപം പ്രദേശങ്ങളിലാണ് ഇതര സംസ്ഥാനത്ത് തൊഴിലാളികള്‍ താമസിക്കുന്നത് ഇവര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും ഈ വെള്ളത്തിലാണ് ഈ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് കടവുകള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും കടവുകള്‍ പണിയിതാണ് മണല്‍ കടത്തുന്നത്. ആദൂര്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ക്ക് മണല്‍ മാഫിയയും ആയി ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. പരാതി പറഞ്ഞാല്‍ പോലീസുകാര്‍ വന്ന് പോകുന്നത് അല്ലാതെ നടപടിയെടുക്കുന്നില്ല, കൂടാതെ പരാതി പറഞ്ഞവരുടെ വിവരങ്ങള്‍ പോലും മണല്‍ മാഫിയയ്ക്ക് ലഭിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
Keywords: Kasaragod, news, lorrys, manal, kadaths

Post a Comment
0 Comments