Type Here to Get Search Results !

Bottom Ad

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റബീഅ് ക്യാമ്പയിന് തുടക്കമായി


ആദൂര്‍ (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് ക്യാമ്പയിന് തുടക്കമായി. ആദൂര്‍ പടിയത്തടുക്ക നുസ്രത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി നിര്‍വഹിച്ചു. ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അലി ഫൈസി അധ്യക്ഷത വഹിച്ചു. അസയ്യിദ് ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. 

അന്‍വറലി ഹുദവി മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, പള്ളങ്കോട് റെയിഞ്ച് പ്രസിഡണ്ട് സി.കെ.എം ദാരിമി അഡൂര്‍, സയ്യിദ് മുത്തു തങ്ങള്‍, അബ്ദുല്‍ കരീം ദാരിമി, അബ്ദുല്‍ ഹമീദ് ഫൈസി പൊവ്വല്‍, ബീരാന്‍ ഹാജി പരപ്പ, യൂസുഫ് ഹാജി പള്ളങ്കോട്, യൂസുഫ് മുസ്്‌ലിയാര്‍ മൊഗര്‍, അസീസ് ഹാജി പടിയത്തടുക്ക, ഷഫീഖ് പഴയങ്ങാടി ആദൂര്‍ സംസാരിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.പി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗതവും പള്ളങ്കോട് റൈഞ്ച് ജനറല്‍ സെക്രട്ടറി ഹാശിം ദാരിമി ദേലംപാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad