Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ സെല്‍ നിര്‍ത്തലാക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ നിര്‍ത്തലാക്കുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കലക്ട്രേറ്റിലെ പ്രത്യേക സെല്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. വിഷയത്തില്‍ റവന്യൂ സെക്രട്ടറിയും ജില്ലാ കലക്ടറും നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്. ദുരിതബാധിതരായ ആയിരകണക്കിനാളുകള്‍ പ്രശ്നപരിഹാരം തേടിയെത്തുന്ന സെല്‍ നിര്‍ത്തലാക്കുന്നത് ഇരകള്‍ക്കും ആശ്രിതര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യം ശ്രദ്ധയില്‍പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ബെള്ളൂരിലെ ജ്യോതി ലക്ഷ്മിക്ക് മംഗലാപുരം ആസ്പത്രി ചികിത്സ നിഷേധിച്ച് മടക്കി അയച്ച സംഭവത്തിലും കമ്മീഷന്‍ ഇടപെട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകളെ ചികിത്സിച്ച വകയില്‍ വന്‍ കുടിശിക വന്നത് കാരണമാണ് രോഗിക്ക് ചികിത്സ നിഷേധിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുകേസുകളും ഡിസംബര്‍ 19ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.


Keywords: Kasaragod, news, endosulfans, humen, rights, commissons

Post a Comment

0 Comments

Top Post Ad

Below Post Ad