Type Here to Get Search Results !

Bottom Ad

ബളാലില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.co): ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അത്തിയടുക്കത്തെ മണിയറ രാഘവനാ (60)ണ് വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് രാഘവനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി റവന്യൂ വകുപ്പ് അത്തിയടുക്കത്തെ ഭൂവുടമകളില്‍ നിന്നും നികുതി സ്വീകരിക്കാത്തത് മൂലം റസീതില്ലാത്തതിനാല്‍ ബാങ്ക് വായ്പയെടുക്കാനോ ക്ഷേമപദ്ധതികളില്‍ അപേക്ഷ നല്‍കാനോ കഴിയാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതരുടെ അനാസ്ഥമൂലം യാതൊരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 12ന് എന്‍.ജെ അലക്സാണ്ടര്‍ എന്ന കര്‍ഷകനും സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയിരുന്നു.



Keywords: Kasargod, news, kand, suicide, farmers

Post a Comment

0 Comments

Top Post Ad

Below Post Ad